"എനക്ക് കാശിക്കു പോണം എന്ന് ഒരു ആഗ്രഹം "
സുന്ദരാംബാള്‍ മകനോട് പറഞ്ഞു
" ഇറങ്കിക്കോ -ഇപ്പൊ പോലാം"
വായില്‍ നിറഞ്ഞിരുന്ന മുറുക്കാന്‍ തുപ്പി കളഞ്ഞിട്ടു സുപ്പാമണി ,അമ്മയുടെ ആഗ്രഹത്തിന് മറുപടി പറഞ്ഞു
"നീ എന്നടാ എന്നെ കളിയാക്കറായാ "
അമ്മയുടെ അടുത്ത് വന്നു ചേര്‍ന്ന് ഇരുന്ന ശേഷം സുപ്പാമണി പറഞ്ഞു
"അമ്മ --കാര്യമായിട്ട് താന്‍ ചൊന്നേന്‍ -നാളക്ക് കാലമ്പറെ പോകലാം "
"എപ്പടീടാ"
കുട്ടികളെ പാര്തുക്ക രാജിയെ വരചോല്ലലാം"
സ്കൂളില്‍ പഠിക്കുന്ന മകളെയും മകനെയും വിട്ടിട്ടു എങ്ങനെ ഒരു മാസത്തോളം മാറിനില്‍ക്കും ?
സുപ്പാമണി അല്ലെങ്കിലും ഇങ്ങിനെ ആണ്-എടുത്തു ചാടി തീരുമാനം എടുക്കും
സുന്ദരാംബാള്‍ വാത്സ്യല്യത്തോടെ അടുത്തിരിക്കുന്ന മകനെ നോക്കി
എത്ര പെട്ടെന്നാണ് കാര്യങ്ങള്‍ മാറിയത്
തുച്ചമായ വരുമാനം കൊണ്ട് മൂത്ത മകളുടെ കല്യാണവും കഷിഞ്ഞു ,സുപ്പാമണിയുടെ എഞ്ചിനീയറിംഗ്പൂര്ത്തി ആയതേ ഉള്ളു .
അപ്പോഴാണ് അശനിപാതം പോലെ ഭര്‍ത്താവിന്റെ വിയോഗം -അതും രണ്ടാമത്തെ മകളുടെ കല്യാണ പന്തലില്‍ വെച്ച് .
സുന്ദരാംബാള്‍ നെടുവീര്‍പിട്ടു
"അമ്മ നീ ചുമ്മാ ഒന്നും ആലോചിക്കാതെ -എല്ലാം ശരി ആകും"
അടുത്ത ദിവസം രാവിലെ കുട്ടികളെ സൂക്ഷിച്ചു ഇരിക്കുവാന് ശട്ടം കെട്ടി അമ്മയും മകനും യാത്ര പുറപ്പെട്ടു
കാശിക്ക്!!

അവിടെ എത്തി കര്‍മങ്ങള്‍ ചെയ്യുന്നതിനിലയില് അമ്മ ഞെട്ടലോടെ ശ്രദ്ധിച്ചു
അച്ഛന് പിണ്ഡം ഇട്ട ശേഷം തന്റ്റെ മകന് എന്താണീ ചെയ്യുന്നത് ?
പുരോഹിതന് പറഞ്ഞു കൊടുത്ത വാക്കുകള്‍ ഉരുവിട്ട് സുപ്പാമണി കര്‍മം ചെയ്യുകയാണ് .
"ഇദം ആത്മ പിണ്ഡം ഹോസ്യാമി"
തന്റ്റെ മകന് സ്വന്തം പിണ്ഡം വെക്കുന്നു
എല്ലാത്തിനും കാരണം കാണും എന്ന് തീരുമാനിച്ചു സുന്ദരാംബാള്‍ ഗംഗയിലെ ഒഴുക്കിനെ നോക്കി ഇരുന്നു .